Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Specialtrain

പൊ​ങ്ക​ൽ; സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

കൊ​ല്ലം: പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ച് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ര​ണ്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു. ബം​ഗ​ളൂരു - ക​ണ്ണൂ​ർ, ബം​ഗ​ളൂരൂ - കൊ​ല്ലം റൂ​ട്ടു​ക​ളി​ലാ​ണ് ഉ​ത്സ​വ​കാ​ല പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ക.

06577 ബം​ഗ​ളൂ​രു - ക​ണ്ണൂ​ർ സ്പെ​ഷ​ൽ 13 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബം​ഗ​ളൂ​രു ക​ന്‍റോ​ൺ​മെ​ന്‍റി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 7.50 ന് ​ക​ണ്ണൂ​രി​ൽ എ​ത്തും. തി​രി​കെ​യു​ള്ള സ​ർ​വീ​സ് ക​ണ്ണൂ​രി​ൽ നി​ന്ന് 14ന് ​രാ​വി​ലെ 11ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ദി​വ​സം രാ​വി​ലെ 4.10 ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും.

ത​ല​ശേ​രി, വ​ട​ക​ര, കോ​ഴി​ക്കോ​ട്, തി​രൂ​ർ, ഷൊ​ർ​ണൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ. എ​സ്എം​വി​ടി ബം​ഗ​ളൂ​രു -കൊ​ല്ലം സ്പെ​ഷ​ൽ ( 06219) ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് 13 ന് ​രാ​ത്രി 11 ന് ​പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ല​ത്ത് എ​ത്തും.

തി​രി​കെ​യു​ള്ള സ​ർ​വീ​സ് കൊ​ല്ല​ത്ത് നി​ന്ന് 14 ന് ​വൈ​കു​ന്നേ​രം 6.30 ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ദി​വ​സം രാ​വി​ലെ 10.30 ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും. കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ. ര​ണ്ട് ട്രെ​യി​നു​ക​ളി​ലും 18 കോ​ച്ചു​ക​ൾ വീ​ത​മു​ണ്ടാ​കും.

Latest News

Corehub Up